Inspirational Bible Verses and Quotes in Malayalam - Indian festival Photos
MalayalamBible Quotes

Inspirational Bible Verses and Quotes in Malayalam

Inspirational Bible Verses and Quotes in Malayalam, Images for Whatsapp or Facebook

If you are looking for bible Verses and Quotes photos in Malayalam don’t worry yourself any longer, because on this page you will find high-quality greeting and wishes Images. Download free images

Bible quotes Malayalam

കര്‍ത്താവ് നിന്റെ ആശ്രയമായിരിക്കും; നിന്റെ കാല്‍ കുടുക്കില്‍പ്പെടാതെഅവിടുന്ന് കാത്തുകൊള്ളും. – സുഭാഷിതങ്ങൾ 3:26

തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. –  യോഹന്നാൻ 3:16

പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.-  റോമർ 6:23

ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.-  യോഹന്നാൻ 14:6

അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. –  യോഹന്നാൻ 1:12

യേശു അവനോടു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണ്മാൻ ആർക്കും കഴിയകയില്ല ” എന്നു ഉത്തരം പറഞ്ഞു. -യോഹന്നാൻ 3:3

“നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്‍വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. –  മത്തായി 18:3

ഞാൻ വാതിൽക്കൽ നിന്നു മുട്ടുന്നു; ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അവന്റെ അടുക്കൽ ചെന്നു അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും. – വെളിപ്പാടു 3:20

നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു. –  1 യോഹന്നാൻ 1:9

യേശുവിനെ കർത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും. ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു. “കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ. –  റോമർ 10:9, 10, 13

അവൻ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്റെ കരുണപ്രകാരമത്രേ രക്ഷിച്ചതു. –  തീത്തൊസ് 3:5

Malayalam bible quotes HD Images

പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നതേയുള്ള. –  യോഹന്നാൻ 3:36

ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു. –  കൊരിന്ത്യർ 2 5:17

യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും. – മത്തായി 7:7

നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും. -യോഹന്നാൻ 15:7

എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും. – ജെറെമിയ 33.3

കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസ്‌സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്‌ഷേമത്തിനുള്ള പദ്ധതിയാണത് – നിങ്ങള്‍ക്കു ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി. അപ്പോള്‍ നിങ്ങള്‍ എന്നെ വിളിച്ചപേക്ഷിക്കും; എന്റെ അടുക്കല്‍വന്നു പ്രാര്‍ഥിക്കും. ഞാന്‍ നിങ്ങളുടെ പ്രാര്‍ഥന ശ്രവിക്കും. നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെണ്ടത്തും. – ജെറമിയ 29.11-13

വിളിക്കും മുന്‍പേ ഞാന്‍ അവര്‍ക്ക് ഉത്തരമരുളും, പ്രാര്‍ഥിച്ചുതീരുംമുന്‍പേ ഞാന്‍ അതു കേള്‍ക്കും. – ഏശയ്യാ 65.24

ഞാന്‍ നിങ്ങളോടു പറയുന്നു: ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വര്‍ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും. എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും.- മത്തായി 18:19, 20

അവന്റെ ഇഷ്ടത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാല്‍, അവിടുന്നു നമ്മുടെ പ്രാര്‍ഥന കേള്‍ക്കും എന്നതാണു നമുക്ക് അവനിലുള്ള ഉറപ്പ്.  നമ്മുടെ അപേക്ഷ അവിടുന്നു കേള്‍ക്കുന്നെന്നു നമുക്കറിയാമെങ്കില്‍, നാം ചോദിച്ചതു കിട്ടിക്കഴിഞ്ഞു എന്നു നമുക്ക് അറിയാം. – യോഹന്നാൻ 5:14, 15

എന്റെ ഹൃദയത്തില്‍ ദുഷ്ടതകുടിയിരുന്നെങ്കില്‍ കര്‍ത്താവു കേള്‍ക്കുമായിരുന്നില്ല. എന്നാല്‍ ‍, ദൈവം കേട്ടിരിക്കുന്നു; എന്റെ പ്രാര്‍ഥനയുടെ സ്വരം അവിടുന്നു ശ്രദ്ധിച്ചിരിക്കുന്നു.  ദൈവം വാഴ്ത്തപ്പെടട്ടെ! അവിടുന്ന് എന്റെ പ്രാര്‍ഥന തള്ളിക്കളഞ്ഞില്ല; അവിടുത്തെ കാരുണ്യം എന്നില്‍ നിന്ന് എടുത്തുകളഞ്ഞില്ല. – സങ്കീർത്തനങ്ങൾ 66:18, 19

ശിമയോന്‍, ശിമയോന്‍, ഇതാ, സാത്താന്‍ നിങ്ങളെ ഗോതമ്പുപോലെ പാ റ്റാന്‍ ഉദ്യമിച്ചു. എന്നാല്‍, നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍ ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ഥിച്ചു. നീ തിരിച്ചുവന്ന് നിന്റെ സഹോദരരെ ശക്തിപ്പെടുത്തണം – ലൂക്കോസ് 22:31, 32

തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂര്‍ണമായി രക്ഷിക്കാന്‍ അവനു കഴിവുണ്ട്. എന്നേക്കും ജീവിക്കുന്നവനായ അവന്‍ അവര്‍ക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു  – ഹെബ്രായർ 7:25

നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു. ഹൃദയങ്ങള്‍ പരിശോധിക്കുന്നവന്‍ ആത്മാവിന്റെ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാല്‍, ആത്മാവ്‌ദൈവഹിതമനുസരിച്ചാണ് വിശുദ്ധര്‍ക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നത്  – റോമാ 8:26, 27

അതിനാല്‍, ഞാന്‍ പറയുന്നു: പ്രാര്‍ഥിക്കുകയുംയാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുകതന്നെ ചെയ്യും. – മർക്കോസ് 11.24

നാം ആവശ്യപ്പെടുന്നതെന്തും അവിടുന്നു നമുക്കു നല്‍കുകയും ചെയ്യും. കാരണം, നമ്മള്‍ അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയും അവിടുത്തേക്കു പ്രീതിജനകമായതു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു  – യോഹന്നാൻ 3:22

എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലംനല്‍കും. പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുമെന്ന് അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്. നിങ്ങള്‍ ചോദിക്കുന്നതിനുമുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു – മത്തായി 6:6,7,8

അതിനാല്‍, വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം. – ഹെബ്രായർ 4:16

നിങ്ങള്‍ അപേക്ഷകളോടുംയാചനകളോടും കൂടെ എല്ലാസമയവും ആത്മാവില്‍ പ്രാര്‍ഥനാനിരതരായിരിക്കുവിന്‍. അവിശ്രാന്തം ഉണര്‍ന്നിരുന്ന് എല്ലാ വിശുദ്ധര്‍ക്കുംവേണ്ടി പ്രാര്‍ഥിക്കുവിന്‍.  – എഫേസൂസ്‌ 6:18

സന്ധ്യയിലും പ്രഭാതത്തിലും മധ്യാഹ്‌നത്തിലും ഞാന്‍ ആവലാതിപ്പെട്ടു കരയും; അവിടുന്ന് എന്റെ സ്വരം കേള്‍ക്കും. – സങ്കീർത്തനങ്ങൾ 55:17

ഞാന്‍ കര്‍ത്താവിനെ സ്‌നേഹിക്കുന്നു, എന്റെ പ്രാര്‍ഥനയുടെ സ്വരംഅവിടുന്നു ശ്രവിച്ചു. അവിടുന്ന് എനിക്കു ചെവിചായിച്ചുതന്നു, ഞാന്‍ ജീവിതകാലം മുഴുവന്‍ അവിടുത്തെ വിളിച്ചപേക്ഷിക്കും. -സങ്കീർത്തനങ്ങൾ 116:1, 2

ജറുസലെമില്‍ വസിക്കുന്ന സീയോന്‍ ജനമേ, ഇനിമേല്‍ നീ കരയുകയില്ല; നിന്റെ വിലാപസ്വരം കേട്ട് അവിടുന്ന് കരുണ കാണിക്കും; അവിടുന്ന് അതു കേട്ട് നിനക്ക് ഉത്തരമരുളും. – യെശയ്യാ 30:19

അവർ‍ വിളിക്കുന്നതിന്നുമുമ്പെ ഞാൻ ഉത്തരം അരുളും; അവർ‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ഞാൻ കേൾക്കും. – യെശയ്യാ 65:24

എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും. -ജെറമിയ 33:3

നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ ആകരുത്. അവര്‍ മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാര്‍ഥിക്കാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു. എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലംനല്‍കും. – മത്തായി 6:5,6

സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും. വീണ്ടും ഞാന്‍ നിങ്ങളോടു പറയുന്നു: ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വര്‍ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും. എന്തെന്നാല്‍, രണ്ടോ മൂന്നോപേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും. – മത്തായി 18:18, 19, 20

നിങ്ങള്‍ എന്റെ നാമത്തില്‍ ആവശ്യപ്പെടുന്നതെന്തും, പിതാവു പുത്രനില്‍ മഹത്വപ്പെടാന്‍വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കും. എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്തുതരും. – യോഹന്നാൻ 14:13, 14

നിങ്ങള്‍ എന്നില്‍ വസിക്കുകയും എന്റെ വാക്കുകള്‍ നിങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്നെങ്കില്‍ ഇഷ്ടമുള്ളതു ചോദിച്ചുകൊള്ളുക; നിങ്ങള്‍ക്കു ലഭിക്കും. – യോഹന്നാൻ 15:7

അന്ന് നിങ്ങള്‍ എന്നോട് ഒന്നും ചോദിക്കുകയില്ല. സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ എന്റെ നാമത്തില്‍ പിതാവിനോടു ചോദിക്കുന്നതെന്തും അവിടുന്നു നിങ്ങള്‍ക്കു നല്‍കും. ഇതുവരെ നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നുംതന്നെ ചോദിച്ചിട്ടില്ല. ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അതുമൂലം നിങ്ങളുടെ സന്തോഷം പൂര്‍ണമാവുകയും ചെയ്യും. – യോഹന്നാൻ 16:23, 24

ദൈവത്തോടു ചേര്‍ന്നുനില്‍ക്കുവിന്‍; അവിടുന്ന് നിങ്ങളോടും ചേര്‍ന്നുനില്‍ക്കും. പാപികളേ, നിങ്ങള്‍ കരങ്ങള്‍ ശുചിയാക്കുവിന്‍. സന്ദിഗ്ധമനസ്‌കരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ശുചിയാക്കുവിന്‍. -യാക്കോബ് 4:8

Malayalam bible quotes HD Images

ദൈവത്തോടു ചേര്‍ന്നുനില്‍ക്കുവിന്‍; അവിടുന്ന് നിങ്ങളോടും ചേര്‍ന്നുനില്‍ക്കും. പാപികളേ, നിങ്ങള്‍ കരങ്ങള്‍ ശുചിയാക്കുവിന്‍. സന്ദിഗ്ധമനസ്‌കരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ശുചിയാക്കുവിന്‍. -യാക്കോബ് 4:8

നാം ആവശ്യപ്പെടുന്നതെന്തും അവിടുന്നു നമുക്കു നല്‍കുകയും ചെയ്യും. കാരണം, നമ്മള്‍ അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയും അവിടുത്തേക്കു പ്രീതിജനകമായതു പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.  -യോഹന്നാൻ 3:22

അവന്റെ ഇഷ്ടത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാല്‍, അവിടുന്നു നമ്മുടെ പ്രാര്‍ഥന കേള്‍ക്കും എന്നതാണു നമുക്ക് അവനിലുള്ള ഉറപ്പ്. നമ്മുടെ അപേക്ഷ അവിടുന്നു കേള്‍ക്കുന്നെന്നു നമുക്കറിയാമെങ്കില്‍, നാം ചോദിച്ചതു കിട്ടിക്കഴിഞ്ഞു എന്നു നമുക്ക് അറിയാം.  -യോഹന്നാൻ 5:14, 15

നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെണ്ടത്തും. -ജെറമിയ 29:13

യേശു പറഞ്ഞു: സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ വിശ്വസിക്കുകയും സംശയിക്കാതിരിക്കുകയും ചെയ്താല്‍ അത്തിവൃക്ഷത്തോടു ഞാന്‍ ചെയ്തതു മാത്രമല്ല നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുക; ഈ മലയോട് ഇവിടെനിന്നു മാറി കടലില്‍ചെന്നു വീഴുക എന്നു നിങ്ങള്‍ പറഞ്ഞാല്‍ അതും സംഭവിക്കും. വിശ്വാസത്തോടെ പ്രാര്‍ഥിക്കുന്നതെല്ലാം നിങ്ങള്‍ക്കു ലഭിക്കും. -മത്തായി 21:21, 22

അതിനാല്‍, ഞാന്‍ പറയുന്നു: പ്രാര്‍ഥിക്കുകയുംയാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുകതന്നെ ചെയ്യും. -മർക്കൊസ് 11:24

വിശ്വാസമില്ലാത്തവനെപ്പോലെ ദൈവത്തിന്റെ വാഗ്ദാനത്തിനെതിരായി അവന്‍ ചിന്തിച്ചില്ല. മറിച്ച്, ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് അവന്‍ വിശ്വാസത്താല്‍ ശക്തിപ്രാപിച്ചു. വാഗ്ദാനം നിറവേറ്റാന്‍ ദൈവത്തിനു കഴിയുമെന്ന് അവനു പൂര്‍ണബോധ്യമുണ്ടായിരുന്നു.  -റോമ 4:20, 21

നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതി ലും വളരെക്കൂടുതല്‍ ചെയ്തുതരാന്‍ കഴിയുന്ന അവിടുത്തേക്കു സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ!  -എഫേസൂസ്‌ 3:20

അതിനാല്‍, വേണ്ട സമയത്തു കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്കു പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം. -എബ്രായർ 4:16

വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവസന്നിധിയില്‍ ശരണംപ്രാപിക്കുന്നവര്‍ ദൈവം ഉണ്ടെന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക് അവിടുന്നുപ്രതിഫലം നല്‍കുമെന്നും വിശ്വസിക്കണം. -എബ്രായർ 11:6

പീഡിതന്റെ കഷ്ടതകള്‍ അവിടുന്ന് അവഗണിക്കുകയോ പുച്ഛിക്കുകയോ ചെയ്തില്ല; തന്റെ മുഖം അവനില്‍ നിന്നു മറച്ചുമില്ല; അവന്‍ വിളിച്ചപേക്ഷിച്ചപ്പോള്‍ അവിടുന്നു കേട്ടു.  -സങ്കീർത്തനങ്ങൾ 22:24

അനര്‍ഥകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാന്‍ നിന്നെ മോചിപ്പിക്കും; നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.  -സങ്കീർത്തനങ്ങൾ 50:15

ജനമേ, എന്നും ദൈവത്തില്‍ ശരണംവയ്ക്കുവിന്‍ ‍, അവിടുത്തെ മുന്‍പില്‍ നിങ്ങളുടെ ഹൃദയം തുറക്കുവിന്‍ . അവിടുന്നാണു നമ്മുടെ സങ്കേതം. -സങ്കീർത്തനങ്ങൾ 62:8

എന്നിട്ടും അവരുടെ നിലവിളികേട്ട് അവിടുന്ന് അവരുടെ കഷ്ടത പരിഗണിച്ചു. അവിടുന്ന് അവര്‍ക്കുവേണ്ടി തന്റെ ഉടമ്പടി ഓര്‍മിച്ചു; തന്റെ കാരുണ്യാതിരേകംമൂലം അവിടുത്തെ മനസ്‌സലിഞ്ഞു. -സങ്കീർത്തനങ്ങൾ 106:44, 45

പൂര്‍ണഹൃദയത്തോടെ ഞാന്‍ അങ്ങയെ തേടുന്നു; അങ്ങയുടെ കല്‍പന വിട്ടുനടക്കാന്‍എനിക്ക് ഇടയാകാതിരിക്കട്ടെ!  -സങ്കീർത്തനങ്ങൾ 119:10

രാത്രിയില്‍,യാമങ്ങളുടെ ആരംഭത്തില്‍എഴുന്നേറ്റ് ഉറക്കെ നിലവിളിക്കുക. കര്‍ത്താവിന്റെ സന്നിധിയില്‍ ജലധാരപോലെ നിന്റെ ഹൃദയത്തെ ചൊരിയുക. നാല്‍ക്കവലകളില്‍ വിശന്നു തളര്‍ന്നുവീഴുന്ന നിന്റെ മക്കളുടെ ജീവനുവേണ്ടി നീ അവിടുത്തേ സന്നിധിയിലേക്കുകൈകളുയര്‍ത്തുക.  -വിലാപങ്ങൾ 2:19

നമുക്കു നമ്മുടെ വഴികള്‍സൂക്ഷ്മമായി പരിശോധിക്കുകയും കര്‍ത്താവിങ്കലേക്കു തിരിയുകയും ചെയ്യാം. നമുക്കു നമ്മുടെ ഹൃദയവും കരങ്ങളുംസ്വര്‍ഗസ്ഥനായ ദൈവത്തിങ്കലേക്ക് ഉയര്‍ത്താം. -വിലാപങ്ങൾ. 3:40, 41

നിങ്ങളുടെ ദൈവമായ കര്‍ത്താവിന് ഈ ദിവസം വിശുദ്ധമാണ്. അതിനാല്‍, ദുഃഖിക്കുകയോ കരയുകയോ അരുത്.  -നേഹമിയ. 8:10

ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും.  -സങ്കീർത്തനങ്ങൾ 50:23

സര്‍വ ജീവജാലങ്ങളും കര്‍ത്താവിനെ സ്തുതിക്കട്ടെ കര്‍ത്താവിനെ സ്തുതിക്കുവിന്‍; ദൈവത്തിന്റെ വിശുദ്ധമന്ദിരത്തില്‍ അവിടുത്തെ സ്തുതിക്കുവിന്‍; പ്രതാപപൂര്‍ണമായ ആകാശ വിതാനത്തില്‍ അവിടുത്തെ സ്തുതിക്കുവിന്‍. ശക്തമായ പ്രവൃത്തികളെപ്രതി അവിടുത്തെ സ്തുതിക്കുവിന്‍; അവിടുത്തെ മഹിമാതിശയത്തിനു ചേര്‍ന്നവിധം അവിടുത്തെ സ്തുതിക്കുവിന്‍. കാഹളനാദത്തോടെ അവിടുത്തെസ്തുതിക്കുവിന്‍; വീണയും കിന്നരവും മീട്ടിഅവിടുത്തെ സ്തുതിക്കുവിന്‍. തപ്പുകൊട്ടിയും നൃത്തമാടിയും അവിടുത്തെ സ്തുതിക്കുവിന്‍; തന്ത്രികളും കുഴലുകളും കൊണ്ട്അവിടുത്തെ സ്തുതിക്കുവിന്‍. കൈത്താളംകൊട്ടി അവിടുത്തെ സ്തുതിക്കുവിന്‍; ഉച്ചത്തില്‍ മുഴങ്ങുന്ന കൈത്താളംകൊട്ടി അവിടുത്തെ സ്തുതിക്കുവിന്‍. സര്‍വ ജീവജാലങ്ങളും കര്‍ത്താവിനെ സ്തുതിക്കട്ടെ! കര്‍ത്താവിനെ സ്തുതിക്കുവിന്‍. -സങ്കീർത്തനങ്ങൾ 150

ഉത്‌സവഘോഷത്താല്‍ അങ്ങയെസ്തുതിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍; കര്‍ത്താവേ, അവര്‍ അങ്ങയുടെ മുഖത്തിന്റെ പ്രകാശത്തില്‍ നടക്കുന്നു. -സങ്കീർത്തനങ്ങൾ 89:15

കൃതജ്ഞതാബലിക്കുള്ള സങ്കീര്‍ത്തനം. ഭൂമി മുഴുവന്‍ കര്‍ത്താവിന്റെ മുന്‍പില്‍ ആനന്ദഗീതം ഉതിര്‍ക്കട്ടെ. സന്തോഷത്തോടെ കര്‍ത്താവിനു ശുശ്രൂഷ ചെയ്യുവിന്‍; ഗാനാലാപത്തോടെ അവിടുത്തെ സന്നിധിയില്‍ വരുവിന്‍.  -സങ്കീർത്തനങ്ങൾ 100:1, 2

അത്യുന്നതനായ കര്‍ത്താവേ, അങ്ങേക്കു കൃതജ്ഞതയര്‍പ്പിക്കുന്നതും അങ്ങയുടെ നാമത്തിനു സ്തുതികള്‍ആലപിക്കുന്നതും എത്ര ശ്രേഷ്ഠം.  -സങ്കീർത്തനങ്ങൾ 92:1

ഞാന്‍ കരുണയെയും നീതിയെയുംകുറിച്ചു പാടും; കര്‍ത്താവേ, ഞാന്‍ അങ്ങേക്കു കീര്‍ത്തനമാലപിക്കും. -സങ്കീർത്തനങ്ങൾ 101:1

കര്‍ത്താവു വാഴുന്നു; ഭൂമിസന്തോഷിക്കട്ടെ! ദ്വീപസമൂഹങ്ങള്‍ ആനന്ദിക്കട്ടെ! -സങ്കീർത്തനങ്ങൾ 97:1

നീതിമാന്‍മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍, അവിടുത്തെ വിശുദ്ധനാമത്തിന്കൃതജ്ഞതയര്‍പ്പിക്കുവിന്‍. -സങ്കീർത്തനങ്ങൾ 97:12

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക! എന്റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക. എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക; അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും മറക്കരുത്.  -സങ്കീർത്തനങ്ങൾ 103:1, 2

കര്‍ത്താവിനെ സ്തുതിക്കുവിന്‍; കര്‍ത്താവിനു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; വിശുദ്ധരുടെ സമൂഹത്തില്‍ അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.  ഇസ്രായേല്‍ തന്റെ സ്രഷ്ടാവില്‍സന്തോഷിക്കട്ടെ! സീയോന്റെ മക്കള്‍ തങ്ങളുടെ രാജാവില്‍ ആനന്ദിക്കട്ടെ! നൃത്തംചെയ്തുകൊണ്ട് അവര്‍ അവിടുത്തെനാമത്തെ സ്തുതിക്കട്ടെ! തപ്പുകൊട്ടിയും കിന്നരംമീട്ടിയും അവര്‍അവിടുത്തെ സ്തുതിക്കട്ടെ! എന്തെന്നാല്‍, കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു, എളിയവരെ അവിടുന്നു വിജയമണിയിക്കുന്നു. വിശ്വസ്തജനം ജയഘോഷം മുഴക്കട്ടെ! അവര്‍ തങ്ങളുടെ കിടക്കകളില്‍ആനന്ദംകൊണ്ടു പാടട്ടെ! അവരുടെ കണ്ഠങ്ങളില്‍ ദൈവത്തിന്റെ സ്തുതി ഉയരട്ടെ, അവര്‍ ഇരുവായ്ത്തലയുള്ള വാള്‍ കൈകളിലേന്തട്ടെ;  -സങ്കീർത്തനങ്ങൾ 149:1-6

ബലിയായി കൃതജ്ഞത അര്‍പ്പിക്കുന്നവന്‍ എന്നെ ബഹുമാനിക്കുന്നു; നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷഞാന്‍  കാണിച്ചുകൊടുക്കും. -സങ്കീർത്തനങ്ങൾ 50:23

പിറ്റേദിവസം അതിരാവിലെ അവര്‍ തെക്കോവാ മരുഭൂമിയിലേക്കു പുറപ്പെട്ടു. അവര്‍ പുറപ്പെടുമ്പോള്‍ യഹോഷാഫാത്ത് അവരെ അഭിസംബോധന ചെയ്തു പറഞ്ഞു: യൂദാ – ജറുസലെം നിവാസികളേ കേള്‍ക്കുവിന്‍. നിങ്ങളുടെ ദൈവമായ കര്‍ത്താവില്‍ വിശ്വസിക്കുവിന്‍. നിങ്ങള്‍ സുരക്ഷിതരായിരിക്കും; അവിടുത്തെ പ്രവാചകന്‍മാരെ വിശ്വസിക്കുവിന്‍. നിങ്ങള്‍ വിജയം വരിക്കും. വിശുദ്ധവസ്ത്രങ്ങളണിഞ്ഞ്, സൈന്യങ്ങളുടെ മുന്‍പേ നടന്ന്, കര്‍ത്താവിനു കൃതജ്ഞത അര്‍പ്പിക്കുവിന്‍. അവിടുത്തെ അചഞ്ചല സ്‌നേഹം ശാശ്വതമാണ് എന്നു പാടാന്‍ ജനങ്ങളുമായി ആലോചിച്ച്, അവന്‍ ഗായകരെ നിയോഗിച്ചു. അവര്‍ പാടിസ്തുതിക്കാന്‍ തുടങ്ങിയപ്പോള്‍ യൂദായെ ആക്രമിക്കാന്‍ വന്ന അമ്മോന്യര്‍, മെവാബ്യര്‍, സെയിര്‍ പര്‍വത നിവാസികള്‍ എന്നിവര്‍ക്കെതിരേ കര്‍ത്താവ് കെണിയൊരുക്കി; അവര്‍ തുരത്തപ്പെട്ടു.  -ദിനവൃത്താന്തം 2 20:21, 22

എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍. ഇട വിടാതെ പ്രാര്‍ഥിക്കുവിന്‍. എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം.  -തെസ്സലൊനീക്യർ1  5:16-19

അവനിലൂടെ നമുക്ക് എല്ലായ്‌പോഴും ദൈവത്തിനു സ്തുതിയുടെ ബലി – അവന്റെ നാമത്തെ ഏറ്റുപറയുന്ന അധരങ്ങളുടെ ഫലങ്ങള്‍-അര്‍പ്പിക്കാം -എബ്രായർ 13:15

എന്റെ അധരങ്ങള്‍ സദാ അങ്ങയെസ്തുതിക്കുന്നു; അങ്ങയുടെ മഹത്വം പ്രഘോഷിക്കുന്നു. -സങ്കീർത്തനങ്ങൾ 71:8

ഞാന്‍ എപ്പോഴും പ്രത്യാശയുള്ളവനായിരിക്കും, അങ്ങയെ മേല്‍ക്കുമേല്‍പുകഴ്ത്തുകയും ചെയ്യും.  -സങ്കീർത്തനങ്ങൾ 71:14

ഉദയം മുതല്‍ അസ്തമയംവരെ കര്‍ത്താവിന്റെ നാമം വാഴ്ത്തപ്പെടട്ടെ! -സങ്കീർത്തനങ്ങൾ 113:3

സങ്കീര്‍ത്തനങ്ങളാലും ഗാനങ്ങളാലും ആത്മീയഗീതങ്ങളാലും പരസ്പരം സംഭാഷണം ചെയ്യുവിന്‍. ഗാനാലാപങ്ങളാല്‍ പൂര്‍ണഹൃദയത്തോടെ കര്‍ത്താവിനെ പ്രകീര്‍ത്തിക്കുവിന്‍. എപ്പോഴും എല്ലാറ്റിനും വേണ്ടി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ പിതാവായ ദൈവത്തിനു കൃതജ്ഞതയര്‍പ്പിക്കുവിന്‍. -എഫേസൂസ്‌ 5:19,20

സിംഹാസനത്തില്‍നിന്ന് ഒരു സ്വരംകേട്ടു: ദൈവത്തിന്റെ ദാസരും അവിടുത്തെ ഭയപ്പെടുന്നവരും ചെറിയവരും വലിയവരുമായ നിങ്ങളെല്ലാവരും നമ്മുടെ ദൈവത്തെ സ്തുതിക്കുവിന്‍. – വെളിപ്പാടു 19:5

യേശു പറഞ്ഞു: കഴിയുമെങ്കിലെന്നോ! വിശ്വസിക്കുന്നവന് എല്ലാക്കാര്യങ്ങളും സാധിക്കും.  -മർക്കൊസ് 9:23

ദൈവത്തിന് ഒന്നും അസാധ്യമല്ല.  -ലൂക്കോ  1:37

നിങ്ങളുടെ വിശ്വാസംപോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ എന്നു പറഞ്ഞുകൊണ്ട് അവന്‍ അവരുടെ കണ്ണുകളില്‍ സ്പര്‍ശിച്ചു. -മത്തായി 9:29

വിശ്വാസം എന്നതു  പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമാണ്.  -ഹെബ്രായർ 11:1

നിങ്ങളില്‍ ജ്ഞാനം കുറവുള്ളവന്‍ ദൈവത്തോടു ചോദിക്കട്ടെ. അവന് അതു ലഭിക്കും. കുറ്റപ്പെടുത്താതെ എല്ലാവര്‍ക്കും ഉദാരമായി നല്‍കുന്നവനാണ് അവിടുന്ന്. സംശയിക്കാതെ, വിശ്വാസത്തോടെ വേണം ചോദിക്കാന്‍. സംശയിക്കുന്നവന്‍ കാറ്റില്‍ ഇളകിമറിയുന്ന കടല്‍ത്തിരയ്ക്കു തുല്യനാണ്. സംശയമനസ്‌കനും എല്ലാകാര്യങ്ങളിലും ചഞ്ചലപ്രകൃതിയുമായ ഒരുവന് എന്തെങ്കിലും കര്‍ത്താവില്‍നിന്നു ലഭിക്കുമെന്നു കരുതരുത്. -യാക്കോബ് 1:5-8

അപ്രകാരം എടുക്കപ്പെടുന്നതിനു മുന്‍പ് താന്‍ ദൈവത്തെപ്രസാദിപ്പിച്ചുവെന്ന് അവനു സാക്ഷ്യം ലഭിച്ചു. വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവസന്നിധിയില്‍ ശരണംപ്രാപിക്കുന്നവര്‍ ദൈവം ഉണ്ടെന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക് അവിടുന്നുപ്രതിഫലം നല്‍കുമെന്നും വിശ്വസിക്കണം. -ഹെബ്രായർ 11:6

ആത്മാവില്ലാത്ത ശരീരം മൃതമായിരിക്കുന്നതുപോലെ പ്രവൃത്തികൂടാതെയുള്ള വിശ്വാസവും മൃത മാണ്. -യാക്കോബ് 2:26

സംശയത്തോടെ ഭക്ഷിക്കുന്നവന്‍ ശിക്ഷിക്കപ്പെടും. എന്തെന്നാല്‍, വിശ്വാസമനുസരിച്ചല്ല അവന്‍ പ്രവര്‍ത്തിക്കുന്നത്. വിശ്വാസത്തില്‍നിന്നല്ലാതെ ഉദ്ഭവിക്കുന്നതെന്തും പാപമാണ്. -റോമാ :14: 23

എന്റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും. അവന്‍ പിന്‍മാറുന്നെങ്കില്‍ എന്റെ ആത്മാവ് അവനില്‍ പ്രസാദിക്കുകയില്ല. പിന്‍മാറി നശിപ്പിക്കപ്പെടുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ച് ആത്മ രക്ഷപ്രാപിക്കുന്നവരുടെ കൂട്ടത്തിലാണ് നാം. -ഹെബ്രായർ 10:38

പ്രത്യാശയറ്റ എന്നെ ദൈവം വധിച്ചാല്‍ത്തന്നെ എന്ത്? എങ്കിലും അവിടുത്തെ മുഖത്തുനോക്കി ഞാന്‍ വാദിക്കും. -ജോബ്‌ 13:15

അതിനാല്‍, ഇസ്രായേലിന്റെ പരിശുദ്ധനായ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തു: തിരിച്ചുവന്ന് സ്വസ്ഥമായിരുന്നാല്‍ നിങ്ങള്‍ രക്ഷപെടും. സ്വസ്ഥതയും ആശ്രയവും ആയിരിക്കും നിങ്ങളുടെ ബലം. എന്നാല്‍, നിങ്ങള്‍ അങ്ങനെ ആയിരിക്കുകയില്ല.  -ഏശയ്യാ 30:15

നാം അവിശ്വസ്തരായിരുന്നാലും അവന്‍ വിശ്വസ്തനായിരിക്കും; എന്തെന്നാല്‍, തന്നെത്തന്നെ നിഷേധിക്കുക അവനു സാധ്യമല്ല. -തിമോത്തിയോസ്  2:13

വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ് അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്ന് അവനു മാപ്പു നല്‍കും -യാക്കോബ് 5:15

നിങ്ങള്‍ എന്റെ നിയമങ്ങളും കല്‍പനകളും അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുക. എങ്കില്‍ ദേശത്തു നിങ്ങള്‍ സുരക്ഷിതരായിരിക്കും. -ലേവ്യർ 25:18

നീ പോയിടത്തെല്ലാം ഞാന്‍ നിന്നോടു കൂടെയുണ്ടായിരുന്നു. നിന്റെ മുന്‍പില്‍ നിന്നു ശത്രുക്കളെയെല്ലാം ഞാന്‍ ഛേദിച്ചുകളഞ്ഞു. ഞാന്‍ നിന്നെ ഭൂമിയിലെ എല്ലാ മഹാന്‍മാരെയുംകാള്‍ കീര്‍ത്തിമാനാക്കും.  -ദിനവൃത്താന്തം-1 17:8

രാജാവു കര്‍ത്താവില്‍ വിശ്വസിച്ച് ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യം നിമിത്തം അവന്‍ നിര്‍ഭയനായിരിക്കും. അങ്ങയുടെ കൈസകല ശത്രുക്കളെയും തിരഞ്ഞുപിടിക്കും; അങ്ങയുടെ വലത്തുകരം അങ്ങയെ വെറുക്കുന്നവരെ പിടികൂടും. അങ്ങയുടെ സന്ദര്‍ശന ദിനത്തില്‍ അവരെ എരിയുന്ന ചൂളപോലെയാക്കും; കര്‍ത്താവു തന്റെ ക്രോധത്തില്‍ അവരെ വിഴുങ്ങും; അഗ്‌നി അവരെ ദഹിപ്പിച്ചുകളയും -സങ്കീർത്തനങ്ങൾ 21:7-9

ഞാന്‍ പ്രശാന്തമായി കിടന്നുറങ്ങും; എന്തെന്നാല്‍, കര്‍ത്താവേ, അങ്ങുതന്നെയാണ് എനിക്കു സുരക്ഷിതത്വം നല്‍കുന്നത്. സങ്കീർത്തനങ്ങൾ 4:8

കര്‍ത്താവ് എപ്പോഴും എന്റെ കണ്‍മുന്‍പിലുണ്ട്; അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതു കൊണ്ടു ഞാന്‍ കുലുങ്ങുകയില്ല. -സങ്കീർത്തനങ്ങൾ 16:8

ദൈവമാണു നമ്മുടെ അഭയവും ശക്തിയും; കഷ്ടതകളില്‍ അവിടുന്നുസുനിശ്ചിതമായ തുണയാണ്. -സങ്കീർത്തനങ്ങൾ 46:1

നീ കര്‍ത്താവില്‍ ആശ്രയിച്ചു; അത്യുന്നതനില്‍ നീ വാസമുറപ്പിച്ചു. നിനക്ക് ഒരു തിന്‍മയും ഭവിക്കുകയില്ല; ഒരനര്‍ഥവും നിന്റെ കൂടാരത്തെസമീപിക്കുകയില്ല. -സങ്കീർത്തനങ്ങൾ 91:9, 10

കര്‍ത്താവു വീടു പണിയുന്നില്ലെങ്കില്‍ പണിക്കാരുടെ അധ്വാനം വ്യര്‍ഥമാണ്. കര്‍ത്താവു നഗരം കാക്കുന്നില്ലെങ്കില്‍ കാവല്‍ക്കാര്‍ ഉണര്‍ന്നിരിക്കുന്നതും വ്യർഥം. -സങ്കീർത്തനങ്ങൾ 127:1

കര്‍ത്താവ് നിന്റെ ആശ്രയമായിരിക്കും; നിന്റെ കാല്‍ കുടുക്കില്‍പ്പെടാതെഅവിടുന്ന് കാത്തുകൊള്ളും. -സുഭാഷിതങ്ങൾ 3:26

Please don’t forget to drop a comment below concerning this post to inform us how this post helped you and ways we can improve to your own satisfaction.

One Comment

  1. Wonderful article! We will be linking to this particularly great content on our site. Keep up the great writing. Jo Royce Orvan

Leave a Reply

Your email address will not be published. Required fields are marked *

Back to top button